Kollam–Kottayam MEMU Service Extended to Ernakulam; Check the New Timingsകൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടി; പുതിയ സമയക്രമം ഇങ്ങനെ. കൊല്ലം - എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കൊല്ലം - കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. പുതിയ സർവീസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. തിങ്കളാഴ്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.40-നായിരിക്കും ട്രെയിൻ പുറപ്പെടുക.