Gold rate fall| Price may drop to 96000, Global Prices Could Drop to 3,700 dollar സ്വർണവില കേരളത്തിൽ 96000ത്തിലേക്ക്? ആഗോള വിപണയിൽ 3700 ഡോളറാകും? സാധ്യത ഇങ്ങനെ. സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവാണ് സംഭവിച്ചത്. ഗ്രാം വില 155 രൂപ ഇടിഞ്ഞ് 13040 ൽ എത്തി. പവൻ വിലയാകട്ടെ 1240 രൂപ കുറഞ്ഞ് വീണ്ടും 1.04 ലക്ഷത്തിലെത്തി. ഇന്ന് 1,04,320 രൂപയിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ 8 മാസത്തിനിടെ സ്വർണവില ഏകദേശം 26 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഇനിയും സ്വർണം താഴേക്ക് പതിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.