Works At Vengalam Stretch Along Vatakara Pose A Challenge For NH 66; Much Remains To Be Completed. കോഴിക്കോട്: ദേശീയപാത 66ലെ ജോലികൾ കേരളത്തിൽ അങ്ങോളമിങ്ങോളം തകൃതിയായി നടക്കുകയാണ്. അതിൽ തന്നെ പല മേഖലകളിലും ജോലികൾ പൂർത്തിയാക്കി കമ്പനികൾ മടങ്ങുകയും റോഡുകൾ യാത്രക്കായി തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വർഷങ്ങളായി ദേശീയപാത വികസനത്തിൽ ഏറ്റവും കൂടുതൽ പൊറുതി മുട്ടിയിരിക്കുന്നത് കോഴിക്കോട് വെങ്ങളം മുതൽ അഴിയൂർ വരെയുള്ള സ്ട്രെച്ചിലെ യാത്രക്കാരും പ്രദേശവാസികളും ഒക്കെയായിരുന്നു.എന്നാൽ വെങ്ങളം മുതൽ വടകര ഭാഗത്തെക്കുള്ള ജോലികളിൽ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ പുരോഗതി പ്രകടമായിരുന്നു.