Not a Mock Parliament, but a Public Trial’: INDIA Alliance Changes the Format and Name of Its Protest Programmeമോക്ക് പാർലമെൻ്റ് അല്ല, ജനകീയ വിചാരണ; പ്രതിഷേധ പരിപാടിയുടെ രൂപവും പേരും മാറ്റി ഇന്ത്യ സഖ്യം. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള മോക്ക് പാർലമെൻ്റ് പ്രതിഷേധ പരിപാടിയുടെ രൂപത്തിലും പേരിലും മാറ്റം വരുത്തി ഇന്ത്യ സഖ്യം. പാർലമെൻ്റിനെ പരിഹസിക്കുന്ന തരത്തിലുള്ള നടപടികളിൽ നിന്നും വിട്ടുനിൽക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.