Jamia Millia Protest Ends After All Student Demands Are Acceptedവിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; ജാമിയ മിലിയയിലെ സമരം അവസാനിച്ചു. വിദ്യാർത്ഥികളുടെ സമരത്തിന് മുന്നിൽ മുട്ടുമടക്കി ജാമിയ മിലിയ സർവ്വകലാശാല അധികൃതർ. സർവ്വകലാശാലയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നതുൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു. മാനേജ്മെൻ്റും വിദ്യാർത്ഥികളും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം.ഒക്ടോബർ 12 മുതലാണ് വിദ്യാർത്ഥികൾ കാമ്പസിൽ നിരാഹാര സമരം ആരംഭിച്ചത്. 2006 ൽ നിർത്തിവെച്ച വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നതായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. നിരവധി തവണ വിദ്യാർത്ഥികളും മാനേജ്മെൻ്റും തമ്മിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും അനുകൂല നിലപാട് ഉണ്ടായിരുന്നില്ല.