കൊച്ചി സെൻട്രൽ സ്റ്റേഷനിൽ കോടതി നടപടികൾക്കു ശേഷം നശിപ്പിക്കാനായി ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽ ചെയ്ത കവറോടെ മോഷ്ടിച്ച സംഭവത്തിൽ. കൊച്ചി ∙ സെൻട്രൽ സ്റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ, പിടിവീഴുമെന്നായപ്പോൾ തിരിച്ചേൽപിച്ചത് 202 ഗ്രാം ലഹരി! സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് എസ്ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ് എസ്.തൗഫീഖിനെ അറസ്റ്റ് ചെയ്തു. രണ്ടര ഇരട്ടിയോളം രാസലഹരി സീൽ ചെയ്യാത്ത കവറിലാണ് എസ്ഐ തിരിച്ചേൽപിച്ചത്. എന്തിനാണ് ലഹരി പുറത്തേക്കു കടത്തിയതെന്ന കാര്യത്തിലും അധിക അളവ് എങ്ങനെ വന്നെന്നതിലും വ്യക്തതയില്ല.