YouTuber Khader Karippodi Surrenders After Supreme Court Denied Anticipatory Bail Plea ഖാദര്‍ കരിപ്പൊടി കീഴടങ്ങി, സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങിയത്. കാസര്‍കോട്: യുട്യൂബര്‍ ഖാദര്‍ കരിപ്പൊടി പോലീസിന് മുമ്പാകെ കീഴടങ്ങി. പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ കഴിഞ്ഞ നാലു മാസമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെയാണ് അല്‍പ്പനേരം മുമ്പ് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.