Uncertainty in Israel as Government Formation Stalls; Netanyahu Accuses Turkey and Qatar of Funding Arab Parties| ഇസ്രായേലിൽ അനിശ്ചിതത്വം, സർക്കാർ രൂപീകരണം പാളി, തുർക്കിയും ഖത്തറും പണമിറക്കി കളിച്ചെന്ന് നെതന്യാഹു. ജെറുസലേം: റെക്കോര്‍ഡ് പോളിംഗ് നടന്നുവെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാതെ ഇസ്രായേല്‍ തിരഞ്ഞെടുപ്പ്. പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ 120 അംഗ ഇസ്രായേല്‍ പാര്‍ലമെന്റില്‍ വേണ്ട കേവല ഭൂരിപക്ഷമായ 61 സീറ്റിലേക്ക് എത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു ക്യാമ്പിനോ പ്രധാന എതിരാളികളായ ഗാദി ഐസന്‍കോട്ട് ക്യാമ്പിനോ സാധിച്ചിട്ടില്ല. അറബ് പാര്‍ട്ടികളാണ് ഇത്തവണ നിര്‍ണായക ശക്തികളായി ഇരുകൂട്ടര്‍ക്കും ഇടയില്‍ നില്‍ക്കുന്നത്. ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ വലിയ തോതിലാണ് അറബ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത്.