Gold rate to fall to 1.01 lakh per pavan; Know How Much Decline is expectedസ്വർണവില ഇനി ഒരു 4000 രൂപ കൂടി കുറയും: 1 ലക്ഷത്തിന് താഴേക്ക് പോകില്ലേ? വിദഗ്ധർ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,195 രൂപയാണ് വില. ഇതോടെ വരും ദിവസങ്ങളിലും സ്വർണവില ഉയരുമോയെന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ. എന്നാൽ ഈ വർഷം സ്വർണത്തിന് വലിയൊരു കുതിപ്പ് ഉണ്ടാകില്ലെന്നും വൈകാതെ തന്നെ രാജ്യാന്തര വിപണിയിൽ വിലയിടിയുമെന്നുമാണ് സാമ്പത്തിക സ്ഥാപനമായ സുക്ഡൻ ഫിനാൻഷ്യലിലെ വിശകലന വിദഗ്ധർ പറയുന്നത്.