“Mammootty Spoke to Me Directly Over a Video Call, and the Matter Ended There,” K Rafeeq reacts to cyber attack against DYFI leaders| മമ്മൂട്ടി നേരിട്ട് വീഡിയോ കോളിലൂടെ സംസാരിച്ചു, ആ വിഷയം അവിടെ തീർന്നു, പ്രതികരിച്ച് കെ റഫീഖ്. കൽപ്പറ്റ ടൌൺഷിപ്പ് സന്ദർശത്തിനിടെ വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറി നിൽക്കാൻ പറഞ്ഞ സംഭവത്തോടെ മമ്മൂട്ടിക്കെതിരെ ഇടതുപക്ഷ പ്രവർത്തകരിൽ നിന്ന് രൂക്ഷമായ വിമർശനം ആണ് ഉയർന്നത്. ബിജെപി നേതാക്കളേയും കോൺഗ്രസ് നേതാക്കളേയും ചേർത്ത് നിർത്തിയിട്ടുളള മമ്മൂട്ടിയുടെ പല ചിത്രങ്ങളും വൈറലായതോടെ ആ രോഷം ഇരട്ടിയാവുകയും ചെയ്തു.