Congress Opens Its Account In MLC Elections; Victory Comes In Nagpur An RSS Stronghold. മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്. നാഗ്പൂർ ഡിവിഷൻ ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ആർഎസ്എസ് ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മേഖലയിൽ ബിജെപിയെ പരാജയപ്പെടുത്തി കൊണ്ടാണ് കോൺഗ്രസ് തുടർച്ചയായ രണ്ടാം വിജയം നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത് ഗോവിന്ദറാവു വഞ്ജരി 3271 വോട്ടുകൾക്ക് ബിജെപിയുടെ സുധാകർ കോഹ്ലെയെ പരാജയപ്പെടുത്തി.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സ്വന്തം നഗരമായ നാഗ്പൂർ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലം എന്നീ നിലകളിൽ ഇപ്പോഴത്തെ ഫലം ശ്രദ്ധേയമാണ്.