സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 13,710 രൂപയും പവന് 1,09,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,265 രൂപയാണ്. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,660 രൂപയ്ക്ക് ലഭിക്കും. ആഗോള സ്വര്‍ണവില സമ്മര്‍ദത്തിലായതോടെ വിലയിടിവ് വാങ്ങാനുള്ള അവസരമാണോ എന്ന ചോദ്യം നിക്ഷേപകര്‍ക്കിടയില്‍ ഉയരുന്നു. അമേരിക്കയിലെ ഉയര്‍ന്ന കടപ്പത്ര വരുമാനവും ഫെഡറല്‍ റിസര്‍വിന്റെ തുടര്‍ പലിശവര്‍ധന സംബന്ധിച്ച ആശങ്കയുമാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തല്‍..സ്വര്‍ണം പലിശ വരുമാനം നല്‍കുന്നില്ല. അമേരിക്കന്‍ കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനം ഉയരുമ്പോള്‍ നിക്ഷേപകര്‍ക്ക് അവ കൂടുതല്‍ ആകര്‍ഷകമാകും.