Country comes first”; BJP supports the INDIA bloc’s rally.on saturdayരാജ്യമാണ് എല്ലാത്തിലും വലുത്; ഇന്ത്യ സഖ്യത്തിൻ്റെ റാലിക്ക് പിന്തുണയുമായി സിജെപി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് നടക്കുന്ന ഇന്ത്യ സഖ്യ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി. രാജ്യമാണ് പ്രധാനമെന്ന് സിജെപി നിലപാട് വ്യക്തമാക്കിക്കൊണ്ട് പങ്കുവെച്ച എക്സ് പോസ്റ്റിൽ സംഘടന സ്ഥാപകൻ അഭിജിത് ദീപ്കെ കുറിച്ചു.ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വം എന്നത് ജനങ്ങളാണ് തങ്ങളുടെ സർക്കാരിനെ തിരഞ്ഞെടുക്കേണ്ടത് എന്നതാണ്, അല്ലാതെ സർക്കാർ തങ്ങളുടെ വോട്ടർമാരെ തിരഞ്ഞെടുക്കും എന്നതല്ല. എസ്ഐആർ അട്ടിമറിച്ചതിലൂടെ സ്വാതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ പരാജയപ്പെട്ടു.