വിമാന യാത്രയിൽ നാം ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് കൊണ്ടുപോകുന്ന ലഗേജിന്റെ ഭാരം. യാത്രക്കുമുമ്പുതന്നെ ലഗേജൊക്കെ പരിശോധിച്ച് അതിന്റെ ഭാരം ഉറപ്പിക്ക് വയ്ക്കാറുമുണ്ട്. എന്നാൽ ട്രെയിൻ യാത്രയിൽ പലപ്പോഴും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. എന്നാൽ ഐ.ആർ.സി.ടി.സിയുടെ നിയമങ്ങൾ അനുസരിച്ച് യ്രെിൻ യാത്രയിൽ കയ്യിൽ കരുതാൻ അനുവാദമുള്ള ലഗേജിന് പരിധിയുണ്ട്. നാം യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ചാണ് ഈ പരിധി വ്യത്യാസപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള ട്രെയിൻ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതുക്കിയ മാർഗനിർദേശങ്ങൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളുമാണ് മാർഗനിർദേശത്തിലുള്ളത്. റെയിൽവേയിൽ ജോലി ചെയ്യുന്നവർ, ടിടിഇ, കാറ്ററിംഗ് ക്രൂ, ട്രെയിനുകളിൽ പ്രവർത്തിക്കുന്ന മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കും ഈ നിയമങ്ങൾ ബാധകമാണ്.