Akhilesh Yadavs SP beats BJP in Narendra Modi’s Home Turf in UP, SP Scores a Resounding Victory in Varanasi MLC Polls| യുപിയിൽ മോദിയുടെ തട്ടകത്തിൽ കയറി അടിച്ച് അഖിലേഷ്, വാരണാസിയിൽ എസ്പിക്ക് മിന്നും വിജയം. ലഖ്നൗ: ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി. വാരണാസി ടീച്ചേര്‍സ് എംഎല്‍സി സീറ്റിലാണ് എസ്പിയുടെ വിജയം. 11 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇതുവരെ ബിജെപി 6 സീറ്റുകളിലും സമാജ്വാദി പാര്‍ട്ടി 4 സീറ്റുകളിലുമാണ് വിജയിച്ചിരിക്കുന്നത്.