Record Voter Turnout in Israel in Crucial Election That Could Determine Benjamin Netanyahu’s Political Future| അറബ് വോട്ടർമാർ കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക്, ഇസ്രായേലിൽ റെക്കോർഡ് പോളിംഗ്, വിറച്ച് നെതന്യാഹു. ജറുസലേം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിധി നിര്‍ണയിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇസ്രായേലില്‍ റെക്കോര്‍ഡ് പോളിംഗ്. പ്രാദേശിക സമയം വൈകിട്ട് ആറ് വരെയുളള കണക്കുകള്‍ പ്രകാരം 66.7 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ലെ തിരഞ്ഞെടുപ്പിനേക്കാളും 9 ശതമാനം കൂടുതലാണിത്.രാത്രി 10 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. എന്നാല്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്ന് നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.