Kottayam Port | Exports from Kottayam port via Vizhinjam will be more profitable than exports via Kochi port കോട്ടയം തുറമുഖം | കോട്ടയം തുറമുഖത്ത് നിന്ന് വിഴിഞ്ഞം വഴിയുള്ള കയറ്റുമതി കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതിയേക്കാള്‍ ലാഭകരമാകും. കോട്ടയം തുറമുഖത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള വിശാല ജല ഇടനാഴി പദ്ധതിയുടെ ചര്‍ച്ചകള്‍ വേഗത്തില്‍. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ പിന്തുണ ലഭിച്ചു. ഇതുവഴി ചരക്കുകള്‍ വിഴിഞ്ഞത്ത് എത്തിക്കുന്നത് സജീവമാക്കാന്‍ സാധിച്ചാല്‍ റോഡിലെ തിരക്ക് കുറയ്ക്കാമെന്നത് മാത്രമല്ല, കൊച്ചി തുറമുഖം വഴി കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരമാകുകയും ചെയ്യും.