Revision of electoral rolls; petitioners must respond to the Commissions affidavit within 10 days.വോട്ടർ പട്ടിക പരിഷ്കരണം; ഹർജിക്കാർ കമ്മീഷൻ്റെ സത്യവാങ്മൂലത്തിന് 10 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ എതിർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഹർജിക്കാർക്ക് 10 ദിവസത്തെ സമയവും കോടതി അനുവദിച്ചു. ദീപാവലി അവധി കഴിഞ്ഞ് നവംബർ 17 ന് ഹർജികൾ വീണ്ടും പരിഗണിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.