Actors Couple Vijay Deverakonda, Rashmika Mandanna Team Submits Complaint In Hyderabad Police വിജയ് ദേവരകൊണ്ട-രശ്മിക ദമ്പതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; പോലീസില്‍ പരാതി, പണി വരുന്നു. ഹൈദരാബാദ്: താരദമ്പതികളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം രൂക്ഷമായ സാഹചര്യത്തില്‍ പോലീസില്‍ പരാതി. താരങ്ങളുടെ ടീം ആണ് സൈബറാബാദ് പോലീസില്‍ പരാതി നല്‍കിയത്. താരങ്ങള്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പിന്നില്‍ ആരുടെയെങ്കിലും ഇടപെടലുണ്ടോ, ഇതിന്റെ ഇറവിടം എന്നിവ അന്വേഷിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.