Gold Pavan rate|will the price fall to 94000 or rise to 1.5 lakh, here is what experts weigh in സ്വർണവില 94,000ത്തിലേക്ക് താഴുമോ അതോ 1.5 ലക്ഷത്തിലേക്ക് കുതിക്കുമോ? പുതിയ പ്രവചനങ്ങൾ ഇങ്ങനെ. ആഭരണപ്രേമികളുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് സ്വർണവില വീണ്ടും തിരിച്ചുകയറുകയാണ്. ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്ന പ്രതീക്ഷയ്ക്കിടെ കഴിഞ്ഞ ദിവസവും വില നേരിയ തോതിൽ ഉയർന്നു. നിലവിൽ 22 കാരറ്റ് ഒരു പവന് 1,04,680 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷം കുതിച്ചുയർന്ന എണ്ണവിലയുമായി സ്വർണത്തെ കഴിഞ്ഞയാഴ്ച താഴേക്ക് നയിച്ചത്. ഒരാഴ്ചയ്ക്കിടെ രാജ്യാന്തര വില ഔണ്‍സിന് 3996 ഡോളറിലേക്ക് താഴ്ന്നു.