Kochi-aluva traffic regulations due to marathandavarma brigde clossing; Plan the route lik thisകൊച്ചിയിലേക്കാണോ? ആലുവയിൽ പാലം അടച്ചിടുന്നു..വാഹനങ്ങൾ ഇനി ഇങ്ങനെ പോകണം; 28 മുതൽ 6 വരെ ഗതാഗത നിയന്ത്രണം. അറ്റകുറ്റ പണിക്കായി ആലുവയിലെ മാർത്താണ്ഡവർമ പഴയ പാലം അടയ്ക്കുന്നു. ഒക്ടോബർ 28 മുതൽ നവംബർ 6 വരെ 10 ദിവസത്തേക്കാണ് പുൂർണമായും അടക്കുന്നത്. ഈ സാഹചര്യത്തിൽ ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പാലം അടച്ചിടാൻ തീരുമാനിച്ചത്. 26 മുതൽ അടയ്ക്കണമെന്നു ദേശീയപാത അതോറിറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും പൊലീസിനു ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി തീയതി നീട്ടുകയായിരുന്നു.