Saudi Arabia Give Money To Houthi For Ceasefire In Iran Talks, Claims Israeli Media ഇറാന് ഇടപെട്ടു; സൗദി അറേബ്യ ഹൂതികള്‍ക്ക് 100 കോടി നല്‍കും, മന്ത്രി വന്നത് പണവുമായി- റിപ്പോര്‍ട്ട്. ആക്രമണം നിര്‍ത്തുന്നതിനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനും സൗദി അറേബ്യ യമനിലെ ഹൂതികള്‍ക്ക് 100 കോടി ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു എന്ന് റിപ്പോര്‍ട്ട്. ഇറാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ നിര്‍ദേശം വച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി മന്ത്രി ഇറാനിലെത്തിയ വിമാനത്തില്‍ പണം കൊണ്ടുവന്നു എന്നും വാര്‍ത്തയുണ്ട്. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.