പ്രസവത്തെത്തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഷബ്ന എന്ന യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് വണ്ടൂരിലെ സ്വകാര്യ. വണ്ടൂർ ∙ പ്രസത്തെത്തുടർന്നുണ്ടായ രക്തസ്രാവത്തെത്തുടർന്നു ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു പ്രദേശവാസികളുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ വീണ്ടും പ്രതിഷേധ പ്രകടനം. കഴിഞ്ഞ 5ന് എറിയാട് കണ്ടമംഗലം പുതിയത്ത് ദിൽഷാദിന്റെ ഭാര്യ ഷബ്ന (36) മരിച്ച സംഭവത്തിലാണു പ്രതിഷേധം. വണ്ടൂരിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം ഷബ്നയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചികിത്സാപ്പിഴവാണു മരണകാരണമെന്നാരോപിച്ചാണു പ്രതിഷേധം തിങ്കളാഴ്ച പ്രകടനമായെത്തിയവരെ കൂരിക്കുണ്ട് ബൈപാസിനു സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധ പ്രകടനത്തിനു തിരുവാലി പഞ്ചായത്ത് മുൻ വാർഡ് അംഗം എ.കെ.സജീസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എ.