“Government’s corporate collusion to undermine public healthcare,” says Pinarayi Vijayan, criticising the move.|പൊതുജനാരോഗ്യരംഗത്തെ തകർക്കാൻ സർക്കാരിന്റെ കോർപ്പറേറ്റ് കൂട്ടുകച്ചവടം, വിമർശിച്ച് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ ആരോഗ്യനയം തീരുമാനിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആതുരസേവന രംഗം പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനാണ് ഉത്തർ പ്രദേശ് മുൻ ചീഫ് സെക്രട്ടറിയായ ദീപക് സിംഗാളിനെ ടാസ്ക് ഫോഴ്സിന്റെ രൂപരേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയതെന്ന് പിണറായി വിജയൻ ആരോപിച്ചു. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഗൂഢനീക്കങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.