100 Crore Corruption Case: Former School Education Minister Anbil Mahesh Arrested, DMK in Trouble| 100 കോടിയുടെ അഴിമതി, മുൻ സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് അറസ്റ്റിൽ, വെട്ടിലായി ഡിഎംകെ. 100 കോടിയുടെ അഴിമതിക്കേസില്‍ തമിഴ്നാട് മുന്‍ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ അന്പില് മഹേഷ് അറസ്റ്റില്‍. ചെന്നൈ പോലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് അന്പില് മഹേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യ സ്കൂളുകള്‍ക്ക് ലൈസന്‍സും മറ്റ് അനുമതികളും നല്കാന് അഴിമതി നടത്തിയെന്നാണ് കേസ്.അന്പില് മഹേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.