സംസ്ഥാന സ്കൂൾ കായികമേള ഇൻക്ലൂസീവ് അത്ലറ്റിക് മീറ്റിൽ പാലക്കാടിന് ഓവറോൾ കിരീടം, ഗെയിംസിൽ കോഴിക്കോട്. കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേള ഇൻക്ലൂസീവ് അത്ലറ്റിക് മീറ്റിൽ പാലക്കാട് ഓവറോൾ ചാമ്പ്യന്മാർ. ഗെയിംസിൽ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനം നേടിയത്. അത്ലറ്റിക് മത്സരങ്ങളിൽ പാലക്കാട് 44 പോയിന്റും ഗെയിംസിൽ കോഴിക്കോട് 56 പോയിന്റും നേടി. അഞ്ച് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിവയാണ് അത്ലറ്റിക്സിൽ പാലക്കാടിന്റെ സമ്പാദ്യം. മൂന്ന് സ്വർണം, ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിവയോടെ 44 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനം നേടി.