E100 Fuel| E100 fuel cannot be used in existing vehicles that run on petrol or E20 fuel പെട്രോള്‍, ഇ20 ഇന്ധനം എന്നിവ ഉപയോഗിക്കുന്ന നിലവിലെ വാഹനങ്ങളില്‍ ഇ100 ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കില്ല. ന്യൂഡല്‍ഹി: ഫ്ളക്സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഇ100 ഇന്ധനം ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം 1989ലെ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സില്‍ ഭേദഗതി വരുത്തി. എഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഇന്ധനവും പൂര്‍ണമായും എഥനോള്‍ മാത്രം അടങ്ങിയ ഇന്ധനും ഉപയോഗിക്കുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എഥനോള്‍ ഇന്ധനത്തിനെതിരെ ഉയര്‍ന്ന വ്യാപക പ്രതിഷേധം അവഗണിച്ചാണ് സര്‍ക്കാര്‍ നടപടി.