ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ കളയേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി. വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സി.പി.എം എം.പി കെ.... രാധാകൃഷ്ണന്റെ പ്രസംഗത്തിന് മറുപടിയായാണ് സുരേഷ് ഗോപിയുടെ വിമർശനം. രാധാകൃഷ്ണന്റെ പ്രസംഗത്തിൽ സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചതിൽ ക്ഷുഭിതനായായിരുന്നു സുരേഷ് ഗോപി മറുപടി പറഞ്ഞത്.വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതിനെയാണ് സുരേഷ് ഗോപി രൂക്ഷമായി വിമര്‍ശിച്ചത്. വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് കെ.രാധാകൃഷ്ണൻ എം.പി ലോക്സഭയിൽ പറഞ്ഞത്.