Tamil Nadu MLAs Salary Hike 71% Per Month; Now Gets 1.80 Lakh Each Members And Car Ceiling Rises To 15 Lakh ശമ്പളം 71% വര്‍ധിപ്പിച്ച് വിജയ് സര്‍ക്കാര്‍; തമിഴ്നാട് എംഎല്‍എമാര്‍ ഹാപ്പി, കാര്‍ വേണ്ടെന്ന് പ്രതിപക്ഷം. തമിഴ്നാട്ടില്‍ എംഎല്‍മാരുടെ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിച്ച് വിജയ് സര്‍ക്കാര്‍. ഇതുവരെ തമിഴ്നാട്ടില്‍ ഒരു എംഎല്‍എക്ക് ലഭിച്ചിരുന്നത് 1.05 ലക്ഷം രൂപയായിരുന്നു. വാഹനങ്ങള്‍ക്കുള്ള ചെലവ് ഇനത്തില്‍ നല്കുന്ന 25000 രൂപ ഉള്‍പ്പെടെ ആയിരുന്നു ഇത്. എന്നാല്‍ വിജയ് സര്‍ക്കാര്‍ വന്നതോടെ ഇതില്‍ മാറ്റം വരുത്തി. കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറങ്ങി.