Not just Modi, even Modi’s father would be dragged into it; a person who has made lying a habit” — Kharge മോദിയല്ല, മോദിയുടെ അച്ഛൻ വരെ പോകും, കളവ് പറയുന്നത് ശീലമാക്കിയ വ്യക്തി ; പ്രധാനമന്ത്രിക്കെതിരെ ഖാർഗെ. ബിഹാറിലെ പട്നയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്ന് ഒരാള്‍ മോദിയെ അനുകൂലിച്ച് സംസാരിച്ചിരുന്നു. മോദി എവിടേയും പോകില്ലെന്നും ഇരിക്കുന്നിടത്ത് തന്നെ തുടരുമെന്നുമാണ് ഇയാൾ ആവർത്തിച്ച് പറഞ്ഞത്. ഇതോടെ മോദിയല്ല, മോദിയുടെ അച്ഛന് പോലും പോകുമെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി.