Lulu To Open More Stores In Kerala; Retail Space In The Country Crosses 2 Million Square Feet. കൊച്ചി: മലയാളി വ്യവസായി എംഎ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഇന്ത്യയിലെ റീട്ടെയിൽ മേഖലയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ ലുലു റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ എണ്ണം 23 ആയി ഉയർന്നതോടെ ആകെ റീട്ടെയിൽ വിസ്തൃതി 20 ലക്ഷം ചതുരശ്ര അടി പിന്നിട്ടു. പുതിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ വിവിധ ജില്ലകളിലും കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.ഒക്ടോബറിൽ മാത്രം പുതിയ സ്റ്റോറുകളിലൂടെ ഏകദേശം 1.4 ലക്ഷം ചതുരശ്ര അടി റീട്ടെയിൽ വിസ്തൃതി കൂട്ടിച്ചേർത്തിട്ടുണ്ട്.