ഗവർണർ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന നിലപാടുകളെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുമോ?; പിണറായി . Will The UDF Government Support The Stances Taken By The Governor That Are, Asks Pinarayi. മലപ്പുറം: പിഎസ്സി ചെയർമാനെ നീക്കണമെന്ന ഗവർണറുടെ ശുപാർശയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ പിഎസ്സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണ്ണര്‍ ശിപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്.