If Vijay Failed To Form Govt, Opposition Parties Mulls Plan B; Secret Move Reveals TTV Dhinakaran വിജയ് പാതിവഴിയില്‍ വീണാല്‍ പ്ലാന്‍ ബി; രഹസ്യനീക്കം വെളിപ്പെടുത്തി ദിനകരന്, മറ്റൊരു മുഖ്യമന്ത്രി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാളയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ വെളിപ്പെടുത്തി ടിടിവി ദിനകരന്. വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വന്നാല്‍ മറ്റൊരു സര്‍ക്കാരുണ്ടാക്കാന്‍ ചര്‍ച്ച നടന്നു എന്നാണ് എഎംഎംകെ നേതാവ് വെളിപ്പെടുത്തിയത്. വിസികെ അധ്യക്ഷന്‍ തോല് തിരുമാവളവനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ചര്‍ച്ച.