Why glorify Jinnah? Dont forget that the café is named Kashi; Rajeev Chandrasekharജിന്നയെ മഹത്വവൽക്കരിക്കുന്നത് എന്തിനാണ്? കാശി എന്നാണ് കഫേയുടെ പേരെന്ന് മറക്കരുത്;രാജീവ് ചന്ദ്രശേഖർ. കാശി ആർട്ട് കഫേ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജിന്നയെ മഹത്വവൽക്കരിക്കുന്നത് എന്തിനാണെന്നും ഹിന്ദുക്കളുടെ പുണ്യനഗരമായ കാശിയുടെ പേരിലാണ് ഈ കഫേ എന്നത് മറക്കരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഒരു മുസ്ലിം പുണ്യനഗരത്തിൻ്റെ പേരിൽ ഒരാൾ റസ്റ്റോറൻ്റ് തുടങ്ങി അവിടെ പന്നിയിറച്ചി വിളമ്പിയിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ ട്വീറ്റും പ്രതികരണവും എന്തായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.കേരളം എല്ലാ മലയാളികളുടേതുമാണ്. കേരളത്തിൻ്റെ വർത്തമാനവും ഭാവിയും തീരുമാനിക്കേണ്ടത് മലയാളികൾ മാത്രമാണ്.